ഇരിങ്ങാലക്കുട-പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും ചെയ്യാനുദ്ദേശിക്കുന്ന  പ്രവര്‍ത്തനങ്ങളുടെ സമാരംഭം കുറിക്കുതിനും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലേയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലേയും  വീടുകള്‍ നഷ്ടപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളേയും അംഗങ്ങളേയും  പങ്കെടുപ്പിച്ചുകൊണ്ടുള്ള ബ്ലോക്ക്തല യോഗം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 1-11-2018 ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേര്‍ന്നു.  ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫസര്‍. കെ.എ. അരുണന്‍ യോഗം ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി.എ. മനോജ്കുമാര്‍ അധ്യക്ഷനായിരുന്നു.   മുകുന്ദപുരം ആര്‍.ഡി.ഒ ഡോ. എ.സി. റെജില്‍ സ്വാഗതം ആശംസിക്കുകയും,  ഡെപ്യൂട്ടി കളക്ടര്‍ തങ്കച്ചന്‍ ആന്റണി പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.  ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പെഴ്‌സണ്‍  നിമ്യ ഷാജു,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് വലിയപറമ്പില്‍,  സരള വിക്രമന്‍,  കാര്‍ത്തിക ജയന്‍, ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ശ്രീമതി എം.കെ. ഉഷ,  ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  ശ്രീചിത്ത്.സി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  മുകുന്ദപുരം തഹസില്‍ദാര്‍  കെ.ജെ. മധുസൂദനന്‍ യോഗത്തിന് നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here