കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ പ്രളയബാധിതരായ കുട്ടികള്‍ക്ക് കൈത്താങ്ങായി മുത്തോലപുരത്തുനിന്ന് സംഘമെത്തി. മുത്തോലപുരം എവര്‍ട്ടണ്‍ ക്ലബ്ബ്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രളയബാധിതരായ കുട്ടികളുടെ കുടുംബത്തിന് സഹായം നല്‍കിയത്. അമ്പതോളം കുട്ടികള്‍ക്ക് പ്രളയത്തില്‍ നഷ്ടമായ കിടക്ക, കട്ടില്‍, പഠനോപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു. വെള്ളങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് എം.എസ്.രഘുനാഥ് അധ്യക്ഷനായി. എവര്‍ട്ടണ്‍ ക്ലബ്ബ് പ്രതിനിധി ജോബി മാത്യു, പ്രധാനാധ്യാപിക പി.വൃന്ദ,സ്റ്റാഫ് സെക്രട്ടറി ഒ.എസ്.ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എം.സി., പി.ടി.എ. അംഗങ്ങള്‍ രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here