‘പ്രകൃതി സംരക്ഷണത്തിലൂടെ ആരോഗ്യപരിരക്ഷ’ പുനര്‍ജ്ജനി 2018 കാട്ടൂരില്‍ തുടക്കമായി.

343

കാട്ടൂര്‍ : ‘പ്രകൃതി സംരക്ഷണത്തിലൂടെ ആരോഗ്യപരിരക്ഷ’ എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്,കുടുംബശ്രീ,സന്നദ്ധ സംഘടനകള്‍,വിവിധ വകുപ്പുകള്‍,എന്‍ എസ് എസ് എന്നിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ പരിപാടി പുനര്‍ജ്ജനി 2018 കാട്ടൂരില്‍ തുടക്കമായി.പഴയകാല ഭക്ഷണ പ്രദര്‍ശന മേള,വാര്‍ഡ്തല മാതൃക ശുചിത്വ ഭവനം,ആരോഗ്യ ബോധവത്കരണ സെമിനാര്‍,ജൈവ പച്ചക്കറി പ്രോത്സാഹന പരിപ്പാടി,മെഡിയ്ക്കല്‍ ക്യാമ്പ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം കാട്ടൂര്‍ എസ് എന്‍ ഡി പി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.എം വി റോഷ് പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് മെമ്പര്‍മാരായ ബീന രഘു,ടി കെ രമേഷ്,ജയശ്രീ സുബ്രമുണ്യന്‍,സുമശേഖരന്‍,ബെറ്റി ജോസ്,ഷീജ പവിത്രന്‍,ധീരജ് തേറാട്ടില്‍,രാജലക്ഷ്മി കുറുമാത്ത്,എ എസ് ഹെദ്രേസ്,സ്വപ്‌ന നെജിന്‍,.എം ജെ റാഫി,അമീര്‍ തൊപ്പിയില്‍,വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി,ഐ എം ഓ പ്രസിഡന്റ് ഡോ.ഹരിന്ദ്രനാഥ്,എന്‍ എസ് എസ് കോഡിനേറ്റര്‍ രശ്മി,വെസ്റ്റ് ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റ് ഷാജന്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കെ എം ഉമേഷ് ആരോഗ്യ വിദ്യഭ്യാസ ക്ലാസ് നയിച്ചു.ടി വി ലത സ്വാഗതവും അമിത മനോജ് നന്ദിയും പറഞ്ഞു.

Advertisement