ഇരിങ്ങാലക്കുട-റൂട്ട് തെറ്റിച്ച് മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസിനു നേരെ അസഭ്യ വര്‍ഷം നടത്തിയ സുബ്രമണ്യം എന്ന സ്വകാര്യ ബസിലെ ക്ലീനര്‍ കൊറ്റനല്ലൂര്‍ സ്വദേശി മച്ചാട്ട് വീട്ടില്‍ അനീഷ് വിശ്വംഭരനെ SI ബിബിന്‍ C V അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ മാസ് തിയറ്ററിനു സമീപം റൂട്ട് തെറ്റിച്ച് അമിത വേഗത്തില്‍ വന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി ഇരിങ്ങാലക്കുട സ്വദേശിനി സോണിയ ഫ്രാന്‍സിസിന് ഗുരുതര പരിക്കേറ്റിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ എത്തിയ പോലീസ് അതേ റൂട്ടില്‍ അമിത വേഗതയില്‍ അപകടകരമായി വന്ന സുബ്രമണ്യം എന്ന ബസ് പരിശോധിച്ചതിനെ തുടര്‍ന്ന് പെര്‍മിറ്റ് ലംഘിച്ചാണ് ബസ് ഓടുന്നത് എന്ന് കാണുകയും വിശദീകരണം ചോദിച്ച പോലീസിനോട് ബസിലെ ജീവനക്കാര്‍ തട്ടിക്കയറി. ആദ്യത്തെ അപകടത്തെ തുടര്‍ന്ന് തടിച്ചുകൂടിയ നാട്ടുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് സുബ്രമണ്യം ബസ് ജീവനക്കാരുടെ ഈ പ്രവൃത്തി. ബസുകളുടെ മത്സര ഓട്ടത്തിനും അമിതവേഗത്തിനും എതിരെ നടപടികള്‍ സ്വീകരിക്കുന്ന ഇരിങ്ങാലക്കുട SI ബിബിന്‍ C V ക്കെതിരെ ശക്തമായ പ്രതിഷേധ നടപടികള്‍ ബസ് അസോസിയേഷനുകളെ ഉപയോഗിച്ച് സ്വീകരിക്കും എന്നാണ് സുബ്രമണ്യം ബസ് ജീവനക്കാരുടെ വെല്ലുവിളി.

 

LEAVE A REPLY

Please enter your comment!
Please enter your name here