ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനെ കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷനുകളില്‍ മികച്ചതാക്കി ഇരിങ്ങാലക്കുട ജെസിഐ. പുല്‍ത്തകിടിയും, കുട്ടികള്‍ക്ക് ഊഞ്ഞാലും, ചിത്രങ്ങളും ഒരുക്കി ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനെ സൗന്ദര്യവല്‍ക്കരിച്ചു കൊണ്ടാണ് ജെസിഐ ഇരിങ്ങാലക്കുട ഇന്ന് വനിതാ എസ്.ഐ. ഉഷക്ക് കൈമാറിയത് . സ്റ്റേഷനില്‍ പരാതിയുമായി വരുന്ന കുടുബങ്ങളിലെ കൗണ്‍സിലിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ കൂടെ വരുന്ന കുട്ടികള്‍ക്ക് മാനസിക ഉല്ലാസം ലഭിക്കുക എന്ന ഉദ്ദേശത്തോടു കൂടിയും,പോലീസ് സ്റ്റേഷനുകളില്‍ സൗഹ്യദാന്തരീക്ഷം സ്പഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടും കൂടിയാണ് ജെസിഐ ഇരിങ്ങാലക്കുട ഇതിനു മുന്നിട്ടിറങ്ങിയത് . ഈ പ്രോഗ്രാമുമായി സഹകരിച്ച എല്ലാവരോടും നന്ദി പറയുന്നു .പ്രസിഡന്റ് ഷിജു പെരേപ്പാടന്‍ വനിത എസ്.ഐ ഉഷ, നിസ്സാര്‍ അഷറഫ് സലിഷ് കുമാര്‍, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, അഡ്വ. ജോണ്‍, നിധിന്‍ തോമസ,് ജോര്‍ജ് പുന്നേലി പറമ്പില്‍, ലിഷോണ്‍ ജോസ,് ജെറാള്‍ഡ് ആലപ്പാട്ട്, നിസ്സീന നിസ്സാര്‍ എന്നിവര്‍ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here