ഇരിങ്ങാലക്കുട:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലയിലുള്ള എല്ലാ യൂണിറ്റിലും പരിസ്ഥിതി ദിനം ആചരിച്ചു. അന്തരീക്ഷത്തില്‍ കൂടി വരുന്ന പൊടിപടലങ്ങള്‍, കാര്‍ബോ മോണോ ഓക്‌സൈഡ്, ഓസോണ്‍ വാതകം, നൈട്രജന്‍, വിവിധരാസ വാതകങ്ങള്‍ തുടങ്ങിയവ പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.കാറളത്ത് പരിസ്ഥിതി സന്ദേശമടങ്ങിയ പ്ലക്കാഡ് പിടിച്ച് വീടുകള്‍ കയറി ബോധവത്കരണം നടത്തി. പടിയൂര്‍, പൂമംഗലം, പൊറത്തിശ്ശേരി മാപ്രാണം, കാട്ടൂര്‍, പുല്ലൂര്‍, ആനന്ദപുരം എന്നിവിടങ്ങളില്‍ അന്തരീക്ഷ മലിനീകരണം മൂലം നേരിടുന്ന വിപത്തുകളും കാരണങ്ങളും,നാം ചെയ്യേണ്ട കരുതലുകളും വിഷയമാക്കി ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി.മേഖലാ പ്രസിഡണ്ട് റഷീദ് കാറളം, സെക്രട്ടറി അഡ്വ: പി.പി.മോഹന്‍ദാസ്, കെ.കെ.ചാക്കോ മാഷ്, ഒ.എന്‍.അജിത്ത്, ഗോകുല്‍ദാസ്’ വി.എന്‍.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here