പടിയൂര്‍ : മാസങ്ങളായി പടിയൂര്‍ കേന്ദ്രികരിച്ച് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിയ്ക്കാന്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.ഇടത്പക്ഷ പ്രവര്‍ത്തവകരും ബി ജെ പി പ്രവര്‍ത്തകരും കഴിഞ്ഞ മാസങ്ങളിലായി നിരവധി തവണ പ്രദേശത്ത് ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം കെ  സുരേഷ് കുമാറിന്റെയും കാട്ടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ ബൈജുവിന്റെയും നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം നടന്നത്.പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് പോലിസുമായി സഹകരിച്ച് മറ്റ് അനിഷ്ട സംഭവങ്ങള്‍ക്ക് ഇടം നല്‍കാതിരിക്കാന്‍ മുഴുവന്‍ കക്ഷികളും ഒറ്റകെട്ടായി തീരുമാനിച്ചു.സോഷ്യല്‍ മീഡിയില്‍ നടക്കുന്ന വെല്ലുവിളികളും പരസ്പരം കുറ്റാരോപണങ്ങളും അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തിരുമാനിച്ചു.സോഷ്യല്‍ മീഡീയിലെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്കെതിരെ പാര്‍ട്ടി പിന്തുണ ഇല്ലാതെ നേരീട്ട് പരാതി നല്‍കുന്നവര്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ബി ജെ പി യെ പ്രതിനിധികരിച്ച് ആനൂപ് മാമ്പ്ര,ബിനോയ് കോലന്ത്ര,ഷിബിരാജ് എന്നിവരും സി പി ഐ പ്രതിനിധികരിച്ച് കെ സി ബിജു,കെ പി കണ്ണന്‍,വിപിന്‍ ടി വി എന്നിവരും സി പി എം നെ പ്രതിനിധികരിച്ച് രാമനാഥന്‍ പി എ,സുതന്‍ ടി എസ്,സൗമിത്രന്‍ എന്നിവരും പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here