ഊരകം: സന്യാസ വ്രത വാഗ്ദാനത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മ്മക്ക് 25 പേരുടെ രക്തദാനം.ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ സി എല്‍ സി ആനിമേറ്റര്‍ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയയുടെ സന്യാസ വ്രതവാഗ്ദാന രജത ജൂബിലിയാഘോഷത്തിന്റസമാപനം കുറിച്ചാണ് യുവതീ യുവാക്കളായ ഇരുപത്തിയഞ്ച് പേര്‍ രക്തദാനം നടത്തിയത്. തൃശൂര്‍ ജില്ലാ ആശുപത്രി, ആനന്ദപുരം സി എച്ച് സി, ഊരകം ആരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് രക്ത ദാന യജ്ഞം നടത്തിയത്.
വികാരി ഫാ.പോള്‍ എ.അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഡെല്‍വിന്‍ അച്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഡിഡിപി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ, ആനിമേറ്റര്‍ തോമസ് തത്തംപിള്ളി, ഡോ.വി.പി. ഇന്ദു, ഹെല്‍ത്ത് നഴ്‌സ് എ.എന്‍.വത്സ, കോര്‍ഡിനേറ്റര്‍ സോണിയ ലിജോ,ഭാരവാഹികളായ സ്റ്റീവോ സൈമണ്‍, ലിജോ ജോയ്,അലക്‌സ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here