കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി .എസ് .സി ഫുഡ് ടെക്‌നോളജി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യമണിയെ അനുമോദിക്കാനുള്ള സമ്മേളനം തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ചു.കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് സമ്മേളനം സംഘടിപ്പിച്ചു.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ റിന്റോ ജോര്‍ജ്ജ് സ്വാഗതവും പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ എം അഹമ്മദ് അധ്യക്ഷ പ്രസംഗവും നിര്‍വ്വഹിച്ചു.പുരുഷോത്തമന്‍ ആന്റണി ,ഫ്രാന്‍സിസ് ബാസ്റ്റിന്‍ ,സോഫിയ ,അശ്വിന്‍ ,കെ പി നാരായണന്‍ ,ശ്രീനി ,ജയന്തി മണി എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍പ്പിച്ച് സംസാരിച്ചു.ഐശ്വര്യ മണിക്ക് കാറളം പഞ്ചായത്ത് പ്രസിഡന്റ് കോളേജിന്റെ മൊമെന്റോ നല്‍കി ആദരിച്ചു.കരീഷ്മ സതീഷ് സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here