പത്തില സദ്യയൊരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

248

ഇരിങ്ങാലക്കുട:കോളനി നിവാസികള്‍ക്കൊപ്പം പത്തില സദ്യയൊരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ആണ് ഷണ്മുഖം ബണ്ട് കോളനി നിവാസികള്‍ക്കൊപ്പം പത്തില സദ്യ ഒരുക്കിയത്. കര്‍ക്കിടക മാസാചാരണത്തിന്റെ ഭാഗമായി പത്തിലകള്‍ ആയ ചേന,ചേമ്പ്,നെയ്യുണ്ണി,തഴുതാമ,ചീര,മത്തന്‍,കുമ്പളം,ആനക്കൊടിത്തുമ്പ,തകര,പയര്‍ തുടങ്ങിയ ഇലകള്‍ ഉപയോഗിച്ചാണ് സദ്യ ഒരുക്കിയത്. ആരോഗ്യ രക്ഷയ്ക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഈ പത്തിലകള്‍ വളരെയധികം ഫലപ്രദമാണ്. കൂടാതെ കര്‍ക്കിടകമാസത്തില്‍ ഇലക്കറികള്‍ പ്രത്യേക ഗുണം ഉണ്ടാക്കുന്നതിനും നമുക്ക് ആവശ്യമായ വൈറ്റമിന്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ വംശനാശം വന്നു കൊണ്ടിരിക്കുന്ന പല ഇലകളും സംരക്ഷിക്കണമെന്നും അവര് അറിയുകയും, ഉപയോഗിക്കുകയും ചെയ്യണം എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ ഒരു പ്രവര്‍ത്തനം ചെയ്തത്.
ഡോള്‍സ് ലൈബ്രറി സെക്രട്ടറി എം.എ.ബാബുവിന്റെ അധ്യക്ഷതയില്‍ പത്തില സദ്യ വിളമ്പി നഗരസഭാ കൗണ്‍സിലര്‍ പി.വി.ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ.എസ് ശ്രീജിത്ത് , അധ്യാപിക സീന.എം, അംബിക പി.കെ, വിദ്യാര്‍ഥികളായ ആദം റഫീക്ക്, അമല്‍ ജയറാം, ആദര്‍ശ് രവീന്ദ്രന്‍, വിഷ്ണുദേവ് എസ്, ശ്രീകല കെ.ജി, നന്ദന ടി, ലക്ഷ്മി ടി.എം, അശ്വതി ബാലു എന്നിവര്‍ സംസാരിച്ചു.

 

Advertisement