ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 7-ാംമത് ഞാറ്റുവേല മഹോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം 2018 മെയ് 14 ന് ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് കാത്തലിക് സെന്ററിലെ ജ്യോതിസ് കോളേജില്‍ വച്ച് നടക്കും.ജനപ്രതിനിധികള്‍,കലാ സാംസ്‌ക്കാരിക നായകര്‍,കര്‍ഷക പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ നാനതുറകളിലുള്ളവര്‍ സംഘാടകസമിതി യോഗത്തില്‍ പങ്കെടുക്കും.ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആരംഭിക്കുന്ന അനുബന്ധ പരിപാടികളും ജൂണ്‍ 15 മുതല്‍ 22 വരെ നടക്കുന്ന സപ്തദിന ഞാറ്റുവേല മഹോത്സവം വിജയിപ്പിക്കുന്നതിനേ കുറിച്ച് ആലോചിക്കുന്നതിനും വിപുലമായ സംഘാടക സമിതി രൂപീകരണ യോഗത്തിലേയ്ക്ക് മണ്ണിനേ സ്‌നേഹിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here