ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നടന്ന ‘മഴമനസ്സും മഴസദസ്സും’ താണിശ്ശേരി പാലം മുതല്‍ ഹരിപുരം വഴി കോതറപാലം വരെയുള്ള കെ.എല്‍.ഡി.സി.കനാല്‍തീരത്തെ തൊട്ടുണര്‍ത്തി. നാടന്‍പാട്ടുകളും കവിതകളും നൃത്തചുവടുകളുമായി പ്രായഭേദ്യമെന്യേ വിദ്യാര്‍ത്ഥികളും യുവാക്കളും, കര്‍ഷകരും, ജനപ്രതിനിധികളും 5 കിലോമീറ്റര്‍ ദൂരം ഞാറ്റുവേലയാത്രയില്‍ അണിചേര്‍ന്നു. താണിശ്ശേരി പാലത്തിനു സമീപം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ‘മഴമനസ്സും മഴസദസ്സും’ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ സന്തോഷ് അധ്യക്ഷത വഹിച്ചു. ഫാ.ജോണ്‍ പാലിയേക്കര സിഎംഐ, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുധന്‍ സി.എസ്. എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പടിയൂര്‍ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സുധ വിശ്വംഭരന്‍, കാറളം പഞ്ചായത്ത് അംഗങ്ങളായ അംബിക സുഭാഷ്, ടി.പി.പ്രസാദ്, സരിത വിനോദ്, ഷൈജ വെട്ടിയാട്ടില്‍, രമാ രാജന്‍, പ്രമീളദാസന്‍, പടിയൂര്‍ പഞ്ചായത്തംഗങ്ങളായ സുനിത മനോജ്, ബിനോയ് കോലാന്ത്ര, സി.എ.ശിവദാസന്‍, ആശാ സുരേഷ്,എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ വിജിത്ത് പി.എം.,കോ-ഓഡിനേറ്റര്‍മാരായ ജിഷ ജനാര്‍ദ്ദനന്‍, വാണി സുകുമാരന്‍, ഞാറ്റുവേല കോ-ഓഡിനേറ്റര്‍മാരായ സ്റ്റാന്‍ലി പി.ആര്‍, എം.എന്‍.തമ്പാന്‍, പ്രമീള അശോകന്‍, ഷിഹാബ്.എം.എ., ഡാലിയ പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബാബു കോടശ്ശേരി രാധിക സനോജ്, രാജേഷ് തെക്കിനിയേടത്ത്, രാധാകൃഷ്ണന്‍ വെട്ടത്ത്, സിമിത ലെനീഷ്,റഷീദ് കാറളം മേരി തുറവന്‍കാട് തുടങ്ങിയവര്‍ അണിചേര്‍ന്ന കവിയരങ്ങും അരങ്ങേറി. സംഘാടക സമിതി ചെയര്‍മാന്‍ കെ.എസ്.ബാബു സ്വാഗതവും കോ-ഓഡിനേറ്റര്‍ ശ്രീജിത്ത് എം.കെ. നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here