കാര്‍ഷിക സംസ്‌കൃതി പുന: സ്ഥാപനം വിദ്യാര്‍ത്ഥികളിലൂടെ ആകണം പ്രൊഫ.കെ.യു.അരുണന്‍

272

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി നടവരമ്പ് ചിറവളവ് പാടശേഖരത്തില്‍ ആവേശകരമായ ഞാറുനടീല്‍ മത്സരം അരങ്ങേറി. വിവിധ തലമുറകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളും, പ്രായമായവരും ഉള്‍പ്പെട്ട 45 ഓളം പേര്‍ ഞാറുനടീല്‍ മത്സരത്തില്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികളും കര്‍ഷകരും ജനപ്രതിനിധികളും അടങ്ങുന്ന നൂറ് കണക്കിന് ആളുകള്‍ ഞാറ്റുപാട്ട് പാടി ഹര്‍ഷാരവങ്ങളോടെ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു. വെളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷയായിരുന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ ആളൂര്‍ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വത്സലബാബു, ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് എ.ആര്‍.ഡേവീസ് ബ്ലോക്ക് പഞ്ചായത്തംഗം വിജയലക്ഷ്മി എന്‍.എസ്.എസ്. കോ-ഓഡിനേറ്റമാരായ എ.എ.തോമാസ്മാസ്റ്റര്‍, സിനിടീച്ചര്‍, വിജിത.പി., രശ്മി ടീച്ചര്‍, മിനിത, ഐഡാമേരി എന്നിവരും, വെളൂക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആമിന അബ്ദുള്‍ഖാദര്‍, വിനയന്‍, മേരിലാസര്‍, വിജീഷ്, ടി.എസ്്.സുരേഷ, ഷീജ ഉണ്ണികൃഷ്ണന്‍, ഡെയ്‌സി ജോസ്, ഉജിത സുരേഷ് ഞാറ്റുവേല കോ-ഓഡിനേറ്റര്‍മാരായ ബാലകൃഷ്ണന്‍ അഞ്ചത്ത് എം.എം.തമ്പാന്‍, എ.സി.സുരേഷ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ രമേഷ് വാര്യര്‍, അല്‍ഫോന്‍സ തോമാസ് തുടങ്ങിയവര്‍ ആശംസകള്‍ നേരാന്‍ എത്തിചേര്‍ന്നിരുന്നു. വെളൂക്കര ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.ടി.പീറ്റര്‍ സ്വാഗതവും കണ്‍വീനര്‍ ടി.ആര്‍.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Advertisement