മാമ്പഴപെരുമഴക്കായ് ഞാറ്റുവേലമഹോത്സവം

612

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേലമഹോതസവത്തിന്റെ ഭാഗമായി മാമ്പഴ പെരുമഴ ലക്ഷ്യമിട്ട് ‘മാമ്പഴ സൗഹൃദ പാതയോരം’ പരിപാടിക്ക് തുടക്കമായി.മൂര്‍ക്കനാട്-കാറളം ബണ്ട് റോഡില്‍ പാതയോരങ്ങളെ മാമ്പഴ സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.നഗരസഭ ഒന്നാം വാര്‍ഡ് സഭ,ജെ.സി.ഐ ഇരിങ്ങാലക്കുട,എന്‍.എസ്.എസ് യൂണിറ്റ് മൂര്‍ക്കനാട് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.ഓരോ മാവിനും എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്ക് പരിരക്ഷണത്തിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.ഓരോ വര്‍ഷവും ഏറ്റവും മികച്ച രീതിയോടെ തൈകള്‍ സംരക്ഷിക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് ഹരിതവിദ്യാര്‍ത്ഥി പുരസ്‌ക്കാരം നല്‍കുന്നതായിരിക്കും.പദ്ധതി ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മാമ്പഴസൗഹൃദ പാതയോരം സംഘാടകസമിതി ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷനായിരുന്നു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.കവി രാജന്‍ നെല്ലായി,ഫാ.ജോണ്‍ പാലിയേക്കര,ജെ.സി.ഐ സോണ്‍ ചെയര്‍മാന്‍ രാജേഷ് ശര്‍മ്മ,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ ബഷീര്‍,കൗണ്‍സിലര്‍മാരായ എം.ആര്‍.സഹദേവന്‍,രമേഷ് വാര്യര്‍,മുന്‍ നഗരസഭ ചെയര്‍മാന്‍ സോണിയഗിരി,മുന്‍ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ചിന്താ ധര്‍മ്മരാജന്‍,എം.എന്‍.തമ്പാന്‍,എ.സി.സുരേഷ്,ജെ.സി.ഐ ഇരിങ്ങാലക്കുട പ്രസിഡണ്ട് ലിഷോണ്‍ ജോസ്,ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.അഡ്വ.ഹോബി ജോളി സ്വാഗതവും ,എന്‍.എസ്.എസ് കോഡിനേറ്റര്‍ പ്രീതി ഡേവിസ് നന്ദിയും പറഞ്ഞു.ജൂണ്‍ 7 ന് വ്യാഴം കാലത്ത് 10 മണിക്ക് പുല്ലൂര്‍ പുളിഞ്ചുവട് പനയം പാടത്ത് ഞാറുനടീല്‍മത്സരം കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

 

Advertisement