നിങ്ങളുടെ ആശയങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയോട് പറയാം-മന്‍ കീ ബാത്ത് മോദി കെ സാത്ത് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ ഓരോ പൗരനും അവരുടെ ആശയങ്ങള്‍ പ്രധാനമന്ത്രിയോട് പങ്ക് വെയ്ക്കാനൊരവസരം .ഓരോ പ്രദേശത്തെയും പ്രധാന ഇടങ്ങളില്‍ വച്ചിട്ടുള്ള ഭാരത് കീ മന്‍ കീ ബാത്ത് മോദി കെ സാഥ് എന്ന ബോക്‌സില്‍ അതിനോട് ചേര്‍ത്ത് വച്ചിട്ടുള്ള പോസ്റ്റ് കാര്‍ഡില്‍ നമ്മുടെ ആശയങ്ങള്‍ എഴുതി ബോക്‌സില്‍ നിക്ഷേപിക്കാനും ഓരോ ദിവസം ഓരോ പ്രദേശത്ത് വച്ച് നിയോജകമണ്ഡലം മുഴുവനായും ആളുകള്‍ക്ക് അവസരം കൊടുക്കുന്നതാണ്.പദ്ധതിയുടെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ പ്രസിഡന്റ് രാജീവ് ചാത്തപ്പിള്ളി നിര്‍വ്വഹിച്ചു.മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍ കുമാര്‍ ,ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ ,കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here