ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, വിലക്കയറ്റം തടയുക, വര്‍ഗീയതയെ ചെറുക്കുക, P F R DA നിയമം പിന്‍വലിക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളെ പിന്തുണയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഇരിങ്ങാലക്കുടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പൂതംകുളം പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ഹാള്‍ പരിസരത്ത് അവസാനിച്ചു. ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഇ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ഇ.നന്ദകുമാര്‍ അധ്യക്ഷം വഹിച്ചു.ജില്ല ജോ. സെക്രട്ടറി പി.ബി.ഹരിലാല്‍ സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here