ഇരിങ്ങാലക്കുട ആസ്ഥാനമായി രൂപീകൃതമാകുന്ന ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസില്‍ മുകുന്ദപുരം താലൂക്കിനെ ഉള്‍പ്പെടുത്തുന്നതിനും, സര്‍ക്കാര്‍ ജീവനക്കാരുടെ കവര്‍ന്നെടുക്കുന്ന ആനുകൂല്ല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് NGO അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധപ്രകടനവും, സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന നില്‍പ്പു സമരത്തിന് ഐക്യദാര്‍ഢ്യ പ്രകടനവും നടത്തി. പ്രകടനം ബ്രാഞ്ച് സെക്രട്ടറി വി.എസ് സിജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ വി.വി ഗണപതി, റോയ് ചെമ്മണ്ട, ബിജു കുട്ടിക്കാടന്‍, ടി.വി മുരളി, എം.പി ദില്‍രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here