തീര്‍ത്ഥക്കരയിലെ ചെമ്പടമേളം
Published :16-May-2014

കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നായ തീര്‍ത്ഥക്കരയിലെ ചെമ്പടമേളത്തിന്റെ പ്രശസ്‌തി ഏറെയാണ്‌. രാവിലെ ശീവേലിക്കും വൈകീട്ട്‌ വിളക്കിനും പടിഞ്ഞാറെ നടപുരയില്‍ നിന്നുംകിഴക്കേ നടപുരയിലേക്കുള്ള തീര്‍ത്ഥക്കര പ്രദക്ഷിണ വഴിയില്‍ വടക്കേ നടക്ക്‌ അഭിമുഖമായി കേവലം 20തോളം കലാകാരന്‍മാര്‍ മാത്രം പങ്കെടുക്കുന്ന വിസ്‌മയകരമായ ഒരു മേളമാണ്‌ ചെമ്പടമേളം. ഇരിങ്ങാലക്കുട ഉത്സവത്തിന്‌ കൊട്ടുന്ന ചെമ്പടമേളം തീര്‍ത്ഥക്കരയില്‍ കൊട്ടുന്ന കൊണ്ട്‌ തീര്‍ത്ഥക്കരമേളമെന്ന ഒരു പേരുകൂടിയുണ്ട്‌. മേളത്തിന്‌ ഉരുട്ട്‌ ചെണ്ടകൊട്ടുന്ന കലാകാരന്മാര്‍ക്ക്‌ തങ്ങളുടെ കലാവൈഭവം ഒറ്റക്ക്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു മേളമാണ്‌ ചെമ്പടമേളം. പടിഞ്ഞാറെ നടപ്പുരയില്‍ നിന്നും പതിഞ്ഞചെമ്പടയില്‍ വകവായിച്ച്‌ വന്ന്‌ വടക്കേനടയില്‍ എത്തുമ്പോഴേക്കും കാലംകേറി ആസ്വാദകരെ ആസ്വാദനത്തിന്റെ നെറുകയിലേക്ക്‌ എത്തിക്കും. തുടര്‍ന്ന്‌ കിഴക്കേ നടയിലെത്തി തീര്‌കലാശംകൊട്ടി മേളം അവസാനിപ്പിക്കും.

View Comments

Other Headlines