മാധ്യമരംഗത്ത്‌ സ്‌ത്രീശാസ്‌തീകരണം" മാധ്യമ സെമിനാര്‍ നടന്നു
Published :30-Oct-2013

ഇരിങ്ങാലക്കുട സെന്റ്‌. ജോസഫ്‌ കോളേജിലെ ജേണലിസം ആന്റ്‌ മാസ്‌്‌്‌ കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാധ്യമരംഗത്ത്‌ സ്‌ത്രീ ശാസ്‌തീകരണം എന്ന വിഷയത്തെപറ്റി മാധ്യമ സെമിനാര്‍ നടന്നു. സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങ്‌ വൈസ്‌ പ്രിന്‍സിപ്പാള്‍ ഡോ.സി. റോസ്‌ ബാസ്‌ററിന്‍ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ കേരളത്തിലെ കലാലയത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലായ "ദി കമാന്റെറ്റര്‍" പ്രകാശനം ചെയ്‌തു. തുടര്‍ന്ന്‌ ഡെക്കാന്‍ കോര്‍നിക്കിള്‍ കൊച്ചിയിലെ ലേഖന ലേഖിക ഗായത്രി കൃഷ്‌ണ മാധ്യമ രംഗത്തെ സ്‌്‌ത്രീശാസ്‌തീകരണം എന്ന വിഷയത്തെ കുറിച്ച്‌ ക്ലാസ്സുകളെടുത്തു. സ്വേതാ സത്യപാല്‍ സ്വാഗതവും അഖില വി. നന്ദിയും പറഞ്ഞു.

View Comments

Other Headlines