നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നത് എഐവൈഎഫ് തടഞ്ഞു.
Published :15-Dec-2017
കാട്ടൂര്‍ ; തേക്കുംമൂല തെക്കുംപാടത്ത് സ്വകാര്യവ്യക്തി നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നത് എഐവൈഎഫ് പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം നിര്‍ത്തിവെച്ചു.ഏകദേശം ഒന്നര ഏക്കറോളം വരുന്ന ഭൂമിയുടെ പകുതിയോളം വരുന്ന ഭാഗമാണ് ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി നികത്തിയത്. എഐവൈഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുന്നതിനുള്ള സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.എഐവൈഎഫ് പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ സ: ടി.കെ.രമേഷ്, പ്രസിഡണ്ട് രാംകുമാര്‍, കെ.എ.പ്രദീപ്,നികേഷ്,സുജിത്ത്, സുരാജ്, ജോജോ തട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നികത്തിയ ഭൂമിയില്‍ എഐവൈഎഫിന്റെ കൊടി നാട്ടുകയും ചെയ്തു.കൃഷി മന്ത്രി, റവന്യൂമന്ത്രി, ജില്ല കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുവാന്‍ എഐവൈഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
 
View Comments

Other Headlines