ഐനിക്കല്‍ കൊടയ്ക്കാടന്മാരുടെ വാര്‍ഷിക കുടുംബസംഗമം
Published :07-Dec-2017
എറണാകുളം: ഇരിങ്ങാലക്കുട, വെണ്ടൂര്‍, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സ്ഥിരതാമസമാക്കിയ ഐനിക്കല്‍ കൊടയ്ക്കാടന്‍ കുടുംബങ്ങളുടെ വാര്‍ഷിക കുടുംബസംഗമം എറണാകുളം സെന്റ് മേരീസ് ബസിലിക്ക പാരിഷ് ഹാളില്‍ ചേര്‍ന്നു. യോഗം പ്രസിഡണ്ട് കെ.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്റ് മേരീസ് ബസിലിക്ക വികാരി ഡോ. ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ണില്‍ ആഴത്തില്‍ വേരുകളുള്ള മരം പോലെയാണ് കുടുംബകൂട്ടായ്മ എന്നും, നല്ല കുടുംബങ്ങളാണ് നല്ല സമൂഹത്തേയും കുടുംബത്തേയും നാടിനേയും സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബത്തിലെ അംഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലക്‌സി ജോണ്‍ ട്രഷര്‍ കെ.ടി. റോബര്‍ട്ടിന് കൈമാറഇ. വാര്‍ഷിക റിപ്പോര്‍ട്ട് ഡെന്‍സണ്‍ എ.എസ്. അവതരിപ്പിച്ചു. അലന്‍ വര്‍ഗ്ഗീസ്, സജീവ് ലോറന്‍സ്, ജോസഫ് തുണ്ടയത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അംഗങ്ങളുടെ വിവധ കലാപരിപാടികള്‍ക്ക് ശേഷം സ്ലേഹവിരുന്നോടെ യോഗം സമാപിച്ചു. മോളി അബ്രഹാം സ്വാഗതവും ബാബു ജോണ്‍ നന്ദിയും പറഞ്ഞു. യോഗത്തിന് ആനി സ്റ്റീഫന്‍, സിബി വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. 


 
 
View Comments

Other Headlines