ഠാണ-ബസ് സ്റ്റാന്റ് റോഡിലേയ്ക്ക് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം
Published :05-Dec-2017
ഇരിങ്ങാലക്കുട : ഠാണാവ്- ബസ് സ്റ്റാന്റ് റോഡ് വികസനത്തിന്റെ ഭാഗമായി വീതി കൂട്ടിയ റോഡിലേയ്ക്ക് സമീപവാസികള്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡിന്റെ വീതി കുറയ്ക്കുന്ന വിധത്തില്‍ നിര്‍മ്മാണം നടത്തുന്ന നടപടിക്കെതിരെ നഗരസഭ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം www.irinjalakuda.com ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.നഗരസഭ അടിയന്തിരമായി വേണ്ട നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ കൂടുതല്‍ കൈയേറ്റങ്ങള്‍ ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. പടിയൂര്‍ ഭാഗത്ത് കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി വര്‍ക്കുകള്‍ ദ്രൂതഗതിയില്‍ പൂര്‍ത്തിയാക്കുവാനും, ഞായറാഴ്ച ദിവസങ്ങളില്‍ പല റൂട്ടുകളിലും സ്വകാര്യ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്ന നടപടിക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നിലപാട് സ്വീകരിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. നൂറിലധികം റെയ്ഡുകള്‍ നടത്തി ലഹരി വസ്തുക്കളുടെ വില്‍പ്പന നിയന്ത്രിച്ച എക്‌സൈസ് വകുപ്പിനെ യോഗം അഭിനന്ദിച്ചു. മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 120-ാമത് യോഗം തിങ്കളാഴ്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എല്‍.എ. പ്രൊഫ. കെ.യു.അരുണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, വെള്ളാങ്കല്ലൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍, തൃശ്ശൂര്‍ എം.പി. സി.എന്‍.ജയദേവന്റെ പ്രതിനിധി കെ.ശ്രീകുമാര്‍, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എം.എല്‍.എ. വി.ആര്‍.സുനില്‍ കുമാറിന്റെ പ്രതിനിധി വേണു, ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ.ഉദയപ്രകാശ്, വിവധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്രീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍ മധുസൂദനന്‍ ഐ.ജെ. സ്വാഗതം ആശംസിച്ചു.
 
View Comments

Other Headlines