ശാന്തിനഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു.
Published :23-Oct-2017
ഇരിങ്ങാലക്കുട : ശാന്തിനഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുറ്റുങ്ങല്‍ അമ്പലത്തിന് സമീപമുളള ആലിനു പരിസരത്ത് രണ്ട് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു.ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം എസ്.ഐ കെ.എസ് സുശാന്ത് നിര്‍വഹിച്ചു.ശാന്തിനഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.ജി  അജയ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.സി.എല്‍ സി.എം.ഡി കെ.ജി അനില്‍കുമാര്‍, കമലനാഥന്‍, അസോസിയേഷന്‍ സെക്രട്ടറി സിജു യോഹന്നാന്‍, വൈസ് പ്രസിഡന്റ് പ്രമോദ് വര്‍മ്മ,വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ്‌,എന്നിവര്‍ സംസാരിച്ചു.അസോസിയേഷന്‍ പരിധിയിലുളള വീടുകളുടെ പരിസരങ്ങളില്‍ മറ്റുളളവര്‍ മാലിന്യം നിക്ഷേപിക്കുന്നതും മറ്റും തടയുന്നതിനാണ് പ്രധാനമായും ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ആണ് ക്യാമറകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നത് ക്യാമറയില്‍ കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയത് അറസ്റ്റ് ഉള്‍പ്പെടയുളള നടപടികള്‍ സ്വീകരിക്കുമെന്നും, മറ്റ് റെസിഡന്‍സ് അസോസിയേഷനുകള്‍ ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച് മാതൃകയാക്കണമെന്നും എസ്.ഐ കെ.എസ് സുശാന്ത് പറഞ്ഞു.
 
View Comments

Other Headlines