സര്‍ഗസ്വരം സാഹിത്യപുരസ്‌കാര സമര്‍പ്പണം നടത്തി
Published :22-Oct-2017
ഇരിങ്ങാലക്കുട : സര്‍ഗസ്വരം സംഘടനയുടെ സാഹിത്യപുരസ്‌കാര സമര്‍പ്പണ സമ്മേളനം ഇരിങ്ങാലക്കുട എന്‍ എസ് എസ് കരയോഗം ഹാളില്‍ നടന്നു.മണ്‍മറഞ്ഞ കെ ബി ഉണ്ണിത്താന്‍, പോള്‍ എ തട്ടില്‍ എന്നിവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മൗനപ്രര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ സ്വര്‍ഗസ്വരം പ്രസിഡന്റ് പാങ്ങില്‍ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.പ്രൊഫ.സാവിത്രി ലക്ഷ്മണന്‍,വി എ ത്യാഗരാജന്‍ ആചാര്യ,എന്‍ മൂസക്കുട്ടി,ഗംഗാധരന്‍ ചെങ്ങാല്ലൂര്‍,ജോയ് ചിറമ്മേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഡോ.രാഘവന്‍ വെട്ടത്ത് വിജ്ഞാന സാഹിത്യ-നഷ്ടപ്രതാപം വൈദ്യശാസ്ത്ര കഥകള്‍),പ്രൊഫ. വി കെ ലക്ഷമണന്‍നായര്‍ (ജീവചരിത്രം-ശിഥിലകഥകള്‍), വി.വിശ്വനാഥന്‍ നമ്പ്യാര്‍ (കവിതാസമാഹാരം-കാവ്യങ്കുരങ്ങള്‍),ശശി ജയിംസ് ഇടയ്‌ക്കോട്(കവിതാസമാഹാരം-ശ്രേഷ്ഠജന്മം),ശ്രീജ പി (കവിതാസമാഹാരം-പ്രസാദം),കൃഷ്ണകുമാര്‍ മാപ്രാണം (ചെറുകഥാ സമാഹാരം-വളഞ്ഞരേഖകല്‍),സതീഷ് മാമ്പ്ര(ചെറുകഥാസമാഹാരം-സര്‍,പാത്തുമ്മയുടെ ആട് മെലിഞ്ഞിരിക്കുന്നു).എന്നിവര്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്.
 
View Comments

Other Headlines