തണല്‍ മരങ്ങള്‍ക്ക് സംരക്ഷണ വലയം ഒരുക്കി നാട്ടുകാര്‍
Published :22-Oct-2017
കരൂപ്പടന്ന: അന്താരാഷ്ട്ര പദവിയിലേക്ക് ഉയരുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളും പരിസരവും സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി തണല്‍ മരങ്ങള്‍ക്ക് സംരക്ഷണ വലയമൊരുക്കി നാട്ടുകാര്‍.കരൂപ്പടന്ന ന്യൂഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്‌കൂളിന് മുന്‍വശം റോഡരുകിലുള്ള തണല്‍ മരങ്ങള്‍ക്ക് കോണ്‍ക്രീറ്റില്‍ മനോഹരമായി വലയം തീര്‍ത്തത്.വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്‌കൂളാണ് നൂറ്റാണ്ടിനോടടുത്ത് പഴക്കമുള്ള കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതിന്റെ ആവേശത്തിലാണ്‌നാട്ടുകാര്‍.കഴിഞ്ഞ ദിവസം സ്‌കൂള്‍ വളപ്പിനുള്ളില്‍ മാലിന്യ നിക്ഷേപത്തിനുള്ള ടാങ്കും ന്യൂഹീറോസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു.പി.എ.ഷെമീര്‍, പി.കെ.ഷിഹാബ്, കെ.കെ. സുബ്രഹ്മണ്യന്‍, കെ.എ.റിഷാദ്, എം.എ.ഷിഹാബ്, പി.എം. അല്‍ത്താഫ്, എം.എ. മൈഷൂക്ക്, എം.എ. ജമാല്‍, പി.എം. അല്‍ത്താഫ്, ആസാദ് റാസ, കെ.എസ്.മുഹമ്മദ്, പി.എ.സെക്കരിയ, കെ.എ.അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
View Comments

Other Headlines