കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടന്നു.
Published :22-Oct-2017
ഇരിങ്ങാലക്കുട : കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖലാ സമ്മേളനവും കുടുംബ സംഗമവും നടന്നു.പുല്ലൂര്‍ മിനി സഹകരണ ഹാളില്‍ നടന്ന സമ്മേളനം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു മേപ്പുള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് സതീശന്‍ ടീ എസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ബിജു ഏറാട്ടില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.രമേഷ് കെ എസ് ,സന്ദീപ് സി.ജെ ,സജീവ് കുമാര്‍ എം.കെ ,ബാബു ചീരാച്ചി ,ഗീരീഷ് എം.ജി ,സുരേഷ് കെ.സി ,ബൈജു സി.ബി ,പ്രശാന്ത് പി.പി എന്നിവര്‍ പ്രസംഗിച്ചു.
 
View Comments