കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ണ്ട്രി മാരത്തോണ്‍ ചെവ്വാഴ്ച്ച ക്രൈസ്റ്റ് കോളേജില്‍
Published :16-Oct-2017
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് വനിതാ-പുരുഷ ക്രോസ് കണ്‍ണ്ട്രി മാരത്തോണ്‍ മത്സരങ്ങള്‍ ചെവ്വാഴ്ച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കേളേജില്‍ നടക്കും.രാവിലെ 6.30 ന് കേളേജിന്റെ മുന്നില്‍ നിന്നാരംഭിക്കുന്ന മത്സരം പ്രൊവിഷ്യാല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി ഫ്‌ളാഗ് ഓഫ് ചെയ്യും.ഏഷ്യന്‍ മെഡലിസ്റ്റ് പി യു ചിത്ര മത്സരത്തില്‍ പങ്കെടുക്കും.എം എല്‍ എ കെ യു അരുണന്‍,തോംസണ്‍ ഐ പി എസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിയ്ക്കും.വിവിധ കോളേജുകളില്‍ നിന്നായി 150 ഓളം പേര്‍ മത്സരത്തില്‍ പങ്കെടുക്കും. കായികരംഗത്ത് ഇന്ത്യയുടെ സുവര്‍ണ്ണപ്രതീക്ഷയായ പി.യു.ചിത്രക്ക് മാതൃകലാലയം നല്‍കുന്ന സ്വീകരണം  ഉച്ചതിരിഞ്ഞ്  2 ന് കോളേജ് ഓഡിറ്റോറിയത്തിലാണ് നടക്കും.സി.എം.ഐ. സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പള്ളി,അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ വച്ച് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പള്ളി  കലാലയത്തിന്റെ ഉപഹാരം നല്‍കും.ഇ.പി.ജനാര്‍ദ്ദനന്‍ ക്യാഷ് അവാര്‍ഡ് സമര്‍പ്പിക്കും.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ.ജേക്കബ് ജോര്‍ജ്ജ്, ബി.പി.ഇ. വിഭാഗം അദ്ധ്യക്ഷന്‍ ഡോ.ബി.പി.അരവിന്ദ, സ്‌പോര്‍ട്‌സ് കോച്ച് സേവ്യര്‍ പൗലോസ്, സൂപ്രണ്ട് ഷാജു വര്‍ഗ്ഗീസ്, യൂണിയന്‍ചെയര്‍മാന്‍ വിനയ് മോഹന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍,പി.ടി.എ വൈസ് പ്രസിഡന്റ് എം.എല്‍.ബാബു, വൈസ് പ്രിന്‍സിപ്പാള്‍ ഫാ.പി.ടി.ജോയി എന്നിവര്‍ സംസാരിക്കും.
 
View Comments

Other Headlines