യു ഡി എഫ് ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം
Published :16-Oct-2017
ഇരിങ്ങാലക്കുട ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യു ഡി എഫ് തിങ്കളാഴ്ച്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.വാഹനങ്ങള്‍ നിരത്തില്‍ കുറവായിരുന്നു.രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രകടനം ഠാണാവില്‍ സമാപിച്ചു. കെ പി സി സി ജന: സെക്രട്ടറി എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍  ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി, ജനതാദള്‍ സംസ്ഥാന സെക്രട്ടറി കെ.കെ ബാബു, ഫോര്‍വേര്‍ഡ് മണ്ഡലം പ്രസിഡണ്ട് ഡോ. മാര്‍ട്ടിന്‍, കേരള കോണ്‍ഗ്രസ്സ് (ജേക്കബ്)  പ്രസിഡണ്ട് പി.ഐ ആന്റണി, സി.എം.പി  പ്രസിഡണ്ട് പി. മനോജ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, എല്‍ ഡി ആന്റോ, കെ കെ ചന്ദ്രന്‍, അഡ്വ: വി.സി വര്‍ഗ്ഗീസ്, സുജ സജീവ് കുമാര്‍, തങ്കമ്മ പാപ്പച്ചന്‍, കെ ധര്‍മ്മരാജന്‍, അഡ്വ: നിധിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നാഷണല്‍ ഇന്‍ഷൂറന്‍സ് ഓഫിസ് അടക്കം തുറന്ന് പ്രവര്‍ത്തിച്ച നിരവധി സ്ഥാപനങ്ങള്‍ ഹാര്‍ത്താലനുകൂലികള്‍ അടപ്പിച്ചു.നഗരത്തിലെ പ്രധാന റോഡായ ഠാണ -ബസ് സ്റ്റാന്റ് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും സംതഭിപ്പിച്ചാണ് പ്രകടനം നടത്തിയത്.
 
View Comments

Other Headlines