ഹര്‍ത്താല്‍ ദിനത്തില്‍ സേവന സന്നദ്ധരായി വിദ്യാര്‍ത്ഥികള്‍
Published :16-Oct-2017
നടവരമ്പ് ; ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് & ഗൈഡ്‌സ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്‌കൂളിനു മുന്നിലുള്ള സീബ്രാലൈന്‍ പൈയ്ന്റു ചെയ്ത് മാതൃകയായി. സ്‌കൂളിനു മുന്നിലുള്ള സീബ്രാലൈന്‍ വ്യക്തമായി തെളിഞ്ഞു കാണാന്‍ സാധിക്കാത്തതിനാല്‍ വാഹനങ്ങള്‍ അമിത വേഗത്തിലാണ് കടന്നു പോകുന്നത് ഇതു കാരണം കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. നഗരസഭയുടെ ട്രാഫിക്ക് അഡ്വസൈറി കമ്മിറ്റിയിലടക്കം ഈ കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുത്തിരുന്നെങ്കില്ലും നടപ്പിലാക്കിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ട് രംഗത്തിറങ്ങിയത്.ഗൈഡ് ക്യാപ്റ്റന്‍ സി.ബി ഷക്കീല  നേതൃത്വം നല്‍കി
 
View Comments