ഓണകളി മത്സരം നടത്തിയ അയ്യങ്കാവ് മൈതാനം ഉഴുത് മറിച്ച നിലയില്‍
Published :16-Oct-2017

ഇരിങ്ങാലക്കുട : ഓണകളി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടത്തിയ ഓണകളി മത്സരത്തിന് ശേഷം മൈതാനം ഉഴുത് മറിച്ച നിലയിലായി.മഴപെയ്ത് വെള്ളം കെട്ടിനില്‍ക്കുന്ന മൈതാനത്ത് രാവിലെ മുതല്‍ രാത്രി വൈകും വരെ നടത്തിയ പരിപാടിയ്ക്കായി എത്തിയവര്‍ മൈതാനത്തിനകത്ത് വാഹനങ്ങള്‍ ഉപയോഗിച്ചതാണ് മൈതാനം ചെളികുണ്ടാകുവാന്‍ ഇടയാക്കിയത്.മൈതാനത്തേയ്ക്ക് കടക്കുവാന്‍ ഉള്ള രണ്ട് പ്രധാനകവാടങ്ങള്‍ക്കും ഗേയ്റ്റ് ഇല്ലാത്തതിനാലും മൈതാനത്തിന്റെ ഒരു മൂലയിലെ മതില്‍ പെളിഞ്ഞ് കിടക്കുന്നതിലൂടെയും വാഹനങ്ങള്‍ മൈതാനത്തേയ്ക്ക് കടത്തിയത്.മൈതാനത്ത് സ്ഥിരമായി കളിച്ചിരുന്ന ലോഡ്‌സ് ക്ലബ് അംഗങ്ങളും മൈതാനം കൂട്ടായ്മയും വ്യായമം ചെയ്യാന്‍ എത്തുന്നവരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.തന്നെയുമല്ല മൈതാനത്ത് മദ്യകുപ്പികളും ഭക്ഷണ അവിശിഷ്ടങ്ങള്‍ അടക്കം മാലിന്യങ്ങള്‍ കുന്ന്കൂട്ടിയിട്ടാണ് ഓണകളി മത്സരം സമാപിച്ചത്.മൈതാനത്ത് ലൈറ്റ് സ്ഥാപിക്കുവാന്‍ ജില്ലാ കളക്ടറുടെ അടക്കം നിര്‍ദേശമുണ്ടായിട്ടും നഗരസഭ അധികൃതര്‍ അവഗണിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.മതിയായ ലൈറ്റ് ഇല്ലാത്ത മൈതാനത്ത് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ താവളമാകുന്നതായും ഇഴജന്തുകളുടെ ശല്യമുള്ളതായും പരാതിയുണ്ട്.ഓണകളി മത്സരത്തിന് വേണ്ടത്ര നിബദ്ധനകള്‍ വയ്ക്കാതെ സൗജന്യനിരക്കില്‍ മൈതാനം വിട്ട് നല്‍കി നശിപ്പിച്ചതിനെതിരെ മൈതാനം കൂട്ടായ്മയുടെയും ലോഡ്‌സ് ക്ലബ് അംഗങ്ങളുടെയും ഇരിങ്ങാലക്കുടയിലെ കായിക പ്രേമികളും നാളെ നഗരസഭയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 
View Comments

Other Headlines