ഊര്‍ജ്ജ സംരക്ഷണത്തിന്റെ പുതുപാഠവുമായി ടെക് തത്വയുടെ എല്‍ ഇ ഡി നിര്‍മ്മാണ പരിശിലനം
Published :14-Oct-2017
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെയും ജ്യോതിസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ടെക് തത്വ മെഗാ ഐടി എക്‌സിബിഷന്റെ ഭാഗമായി എല്‍ ഇ ഡി നിര്‍മ്മാണപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഊര്‍ജ്ജ സംരക്ഷണത്തിന്റെ അനിവാര്യതയ്ക്ക് അടിവരയിടുന്ന ഈ കാലഘട്ടത്തില്‍ സാധാരണ ജനങ്ങള്‍ക്ക് പോലും എല്‍ ഇ ഡി ബള്‍ബുകള്‍ നിഷ്പ്രായാസം നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും നിരവധിപേര്‍ക്ക് സ്വയംതൊഴില്‍ സാധ്യതകളുടെ പുതുവാതായനം തുറന്ന് കിട്ടാന്‍ സാധിക്കുമെന്നും പരിശിലന പരിപാടി തെളിയിച്ചു.ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന പരിശിലനം ക്രൈസ്റ്റ് കോളേജ് വൈസ്പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ പ്രൊഫ.എ എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ടെക് തത്വ സംഘാടക സമിതി ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി.എം എ ഹുസൈന്‍,വിപിന്‍ദാസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.പ്രിയബൈജു സ്വാഗതവും ഗ്രീഷ്മ കിഷോര്‍ നന്ദിയും പറഞ്ഞു.
 
View Comments