ഐ സി എല്‍ ഫിന്‍കോര്‍പ്പ് ഒരേ ദിവസം 5 സംസ്ഥാനങ്ങളില്‍ 50 പുതിയ ബ്രഞ്ചുകള്‍ തുറന്നു.
Published :14-Oct-2017

ഇരിങ്ങാലക്കുട : സാമ്പത്തിക സേവനരംഗത്ത് വിശ്വസ്തത മുഖമുദ്രയാക്കിയ ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കേതര നധകാര്യ സ്ഥാപനമായ ഐ സി എല്‍ ഫിന്‍കോര്‍പ്പ് ഒരേ ദിവസം 5 സംസ്ഥാനങ്ങളില്‍ 50 പുതിയ ബ്രഞ്ചുകള്‍ ഉദ്ഘാടനം ചെയ്ത് ചരിത്രനേട്ടം കൈവരിച്ചു.കേരളം,തമിഴ്നാട്,കര്‍ണാടക,ആന്ധ്രപ്രദേശ്,തെലുങ്കാന എന്നി സംസ്ഥാനങ്ങളിലാണ് ഐ സി എല്‍ ന്റെ പുതിയ ബ്രഞ്ചുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.ബ്രഞ്ചുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 10 വൈകുന്നേരം 4 മണിയ്ക്ക് ഇരിങ്ങാലക്കുട എം സി പി ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് രാഷ്ട്രിയ സാംസ്‌ക്കാരിക രംഗത്തേ 50 പ്രമുഖര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.ഐ സി എല്‍ ചെയര്‍മാന്‍ & മാനേജിംങ്ങ് ഡയറക്ടര്‍ കെ ജി അനില്‍കുമാര്‍ ചടങ്ങില്‍ സ്വാഗതമാശ്വംസിക്കുകയും എം പി സി എന്‍ ജയദേവന്‍,എം എല്‍ എ മാരായ കെ യു അരുണന്‍,കെ രാജന്‍,ടൈസണ്‍ മാസ്റ്റര്‍,ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യാഷിജു,ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബരകുറുപ്പ്,മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍,കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വിപിന്‍ ചന്ദ്രന്‍,ജസ്റ്റിസുമാരായ ടി എന്‍ വള്ളിനായഗം,എ വി ഹരിദാസ്,രാമചന്ദ്രന്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രമുഖരാണ് ഉദ്ഘാടനത്തിന് എത്തിയത്.കോട്ടയം നസീര്‍ ഏന്റ് ടീം അവതരിപ്പിക്കുന്ന സ്പെഷ്യല്‍ സ്റ്റേജ് ഷോയും അരങ്ങേറി.ഈ സാമ്പത്തിക വര്‍ഷം നൂറ് ബ്രാഞ്ചുകല്‍ എന്ന ലക്ഷ്യമാണ് റെക്കോഡ് വേഗത്തില്‍ ഐ സി എല്‍ പൂര്‍ത്തികരിക്കുവാന്‍ ഒരുങ്ങുന്നത്.കേരളത്തില്‍തിരുവന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്, എന്നി ജില്ലകളിലായി 30 ലധികം ബ്രാഞ്ചുകളാണ് ഒരേദിവസം ആരംഭിക്കുന്നത്.കൂടാതെ തമിഴ്നാട്ടില്‍ 8,തെലുങ്കാനയില്‍ 3, ആന്ധ്രപ്രദേശില്‍ 5,കര്‍ണ്ണാടകയില്‍ 4 എന്നിങ്ങനെയാമ് പ്രവര്‍ത്തനം ആരംഭിക്കുന്നത് കേരളത്തില്‍ മറ്റ് ജില്ലകളില്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതോടൊപ്പം നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഐ സിഎല്‍ സാന്നിദ്ധ്യം അറിയിക്കുവാന്‍ ഒരുങ്ങുകയാണ് .
 
View Comments

Other Headlines