കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കുടുംബ സംഗമം നടത്തി.
Published :13-Oct-2017
ഇരിങ്ങാലക്കുട: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം 112, 113, 114 എന്നീ ബൂത്ത് കമ്മറ്റികളുടെ സംയുക്ത കുടുംബ സംഗമം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍, കലാകായിക മത്സരങ്ങള്‍ മികവു തെളിയിച്ച വ്യക്തികള്‍, ഓരോ സര്‍വീസ് മേഖലയിലും മികച്ച സേവനം അനുഷ്ഠിച്ച വ്യക്തികള്‍, മികച്ച കര്‍ഷകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബൂത്ത് പ്രസിഡന്റ് റഷീദ് എസ്.എസ്. അധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്സന്‍, ഡി.സി.സി സെക്രട്ടറിമാരായ ആന്റാ പെരുമ്പിള്ളി, സോണിയാ ഗിരി, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി.ചാര്‍ളി, വര്‍ഗ്ഗീസ് പുത്തനങ്ങാടി, മണ്ഡലം പ്രസിഡന്റ് ഋഷിപാല്‍ കെ.പി, ബൂത്ത് പ്രസിഡന്റുമാരായ കണ്ണപ്പന്‍, ഷാജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും, നാടന്‍ പാട്ടും നടന്നു.
 
View Comments

Other Headlines