കേരളവര്‍മ്മ കോളേജിന് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്
Published :13-Oct-2017
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ്‌വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ പുരുഷവിഭാഗം ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ 52-36ന് തോല്പിച്ച് കൊണ്ട് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ പുരുഷവിഭാഗം ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പന്‍ഷിപ്പ് കരസ്ഥമാക്കി. കോഴിക്കോട്ഗവ.ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജിനെ 55-25ന് പരാജയപ്പെടുത്തികൊണ്ട് കോഴിക്കോട് സെന്റ് ജോസഫ ്‌ദേവഗിരി കോളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ് ഡോ. മാത്യു പോള്‍ ഊക്കന്‍ ട്രോഫികള്‍വിതരണം ചെയ്തു. കോളേജ്‌വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോയ് പി.ടി., ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് ജോര്‍ജ്, യൂണിവേഴ്‌സിറ്റി ഒബ്‌സേര്‍വര്‍ പി.സി. ആന്റണി, യൂണിവേഴ്‌സിറ്റി ടീം സെലക്‌റ്റേഴ്‌സ് ആയ അമ്മ ടൈറ്റസ്, അസിസ്റ്റന്റ് പ്രൊഫ. ജോസ, കേരളവര്‍മ്മ കോളേജ് മുന്‍കായികവകുപ്പ് മേധാവി പ്രൊഫ. എ.വി.സുരേഷ്, അസിസ്റ്റന്റ് പ്രൊഫ.ബിന്റുടി. കല്ല്യാണി, അസിസ്റ്റന്റ് പ്രൊഫ.കെ.എം. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍സംസാരിച്ചു.
 
View Comments

Other Headlines