സെയ്ഫ് ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു
Published :13-Oct-2017
ഇരിങ്ങാലക്കുട : കത്തിഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ സി വൈ എം നടത്തുന്ന സെയ്ഫ് ഇരിങ്ങാലക്കുട പദ്ധതിയേടനുബദ്ധിച്ച് എ കെ പി ജംഗ്ഷനില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു.ഇരിങ്ങാലക്കുട എസ് ഐ സി എസ് സുശാന്ത് മിററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അസി.വികാരി ഫാ.ടിനോ മേച്ചേരി,കെ സി വൈ എം കോഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി,പ്രസിഡന്റ് ധനുസ് നെട്ടമറ്റത്തില്‍,സെക്രട്ടറി ഝിഫിന്‍ എപറമ്പന്‍,ട്രഷറര്‍ മാക്‌സിം വിന്‍സെന്റ്,വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍ തോബിയാസ് സൈമണ്‍,ജെയ്‌സണ്‍ പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
 
View Comments

Other Headlines