സാങ്കേതിക ലോകത്തേ അറിവ് തേടിയുള്ള യാത്ര 'ടെക് തത്വ 2017' യ്ക്ക് കൊടിയേറി
Published :13-Oct-2017
ഇരിങ്ങാലക്കുട : ശാസ്ത്ര സാങ്കേതിക ലോകത്തേ പുതിയ അറിവുകള്‍ പകര്‍ന്നു തരാന്‍ ടെക് തത്വ 2017 ന് കൊടിയേറി.ശാസ്ത്രത്തിന്റെ പുതിയ തലങ്ങളിലൂടെ അറിവിന്റെ അത്ഭുത ലോകം തുറന്ന് കാണിക്കുന്നതിനുള്ള വേദിയാണ് ടെക് തത്വ.തുടര്‍ച്ചയായ 8 വര്‍ഷങ്ങളിലെ വിജയങ്ങള്‍ക്ക് ശേഢം കൂടുതല്‍ മികവോടെയാണ് സീസണ്‍ 9 എത്തുന്നത്.ജ്യോതിസ് കോളേജില്‍ പ്രിന്‍സിപ്പാള്‍ എ എം വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു കൊടി ഉയര്‍ത്തി.കോളേജ് ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി,ജ്യോതിസ് സ്‌കില്‍ ഡവലപ്പ് സെന്റര്‍ മാനേജര്‍ ഹുസൈന്‍ എം എ,വിദ്യാര്‍ത്ഥി പ്രതിനിധി ജസ്റ്റിന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഐ ടി ആന്റ് മാനേജ്‌മെന്റ് എക്‌സിബിഷന്‍ ടെക് തത്വയില്‍ ജ്യോതിസ് കോളേജിലെ 300 ഓളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കാളികളാകുന്നു.ടെക്‌നോളജിയും ജീവിതവും ബദ്ധപെട്ടിരിക്കുന്ന ഈ ലോകത്ത് ഇത്തരം എക്‌സിബിഷന്റെ പ്രധാന്യം മനസിലാക്കി കൊണ്ടാണ് കഴിഞ്ഞ 8 വര്‍ഷമായി ടെക് തത്വ എക്‌സിബിഷന്‍ നടത്തി വരുന്നത്.ജില്ലയിലെ ഏറ്റവും വലിയ എക്‌സിബിഷന്‍ ടെക് തത്വ 2017 ഒക്ടോബര്‍ 19,20 തിയ്യതികളിലായി ജ്യോതിസ് കോളേജില്‍ നടക്കും.
 
View Comments

Other Headlines