ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഇരട്ടിമധുരം വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പിലിന് മികച്ച കായികാദ്ധ്യാപകനുള്ള സംസ്ഥാനപുരസ്‌ക്കാരം
Published :13-Oct-2017
ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഇരട്ടിമധുരം വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പിലിന് മികച്ച കായികാദ്ധ്യാപകനുള്ള സംസ്ഥാനപുരസ്‌ക്കാരം
ഇരിങ്ങാലക്കുട : സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ കോളേജ് തല കായികാദ്ധ്യാപകനുള്ള പുരസ്‌ക്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ കരസ്ഥമാക്കി.കഴിഞ്ഞ ദിവസമാണ് ഫാ. ജോയ് പീണിക്കപറമ്പലിനെ ക്രൈസ്റ്റ് കോളേജിന്റെ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത് തൊട്ട് പീന്നാലെ ലഭിച്ച ഈ പുരസ്‌ക്കാരം കോളേജിന് ഇരട്ടിമധുരമായി മാറുകയായി.ക്രൈസ്റ്റ് കോളേജിലെ കായിക വിഭാഗം മേധാവിയായി ഫാ.ജോയ് പീണിക്കപറമ്പില്‍ നിയമിതനായതിന് ശേഷം വന്‍ കുതിപ്പാണ് കായികരംഗത്ത് കോളേജിന് ഉണ്ടായിട്ടുള്ളത്.കഴിഞ്ഞ വര്‍ഷത്തേ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മികച്ച കോളേജിനുള്ള കായിക പുരസ്‌ക്കാരം ക്രൈസ്റ്റ് സ്വന്തമാക്കി.ദേശിയതല മത്സരങ്ങളില്‍ 53 താരങ്ങളാണ് ക്രൈസ്റ്റ് കോളേജിനെ പ്രതിനിധികരിച്ച് ഫാ.ജോയുടെ കീഴില്‍ മത്സരത്തിനിറങ്ങി മെഡലുകളുമായി തിരിച്ചെത്തിയത്.കായികരംഗത്ത് പച്ചപ്പിന്റെ പാത പിന്തുര്‍ടര്‍ന്ന ഫാ. ജോയ് എന്റെ മാവ് എന്റെ നാട്ട് മാവ് പദ്ധതിയിലൂടെ ഇരിങ്ങാലക്കുടയെ ഹരിതാഭമാക്കുവാന്‍ ഇറങ്ങിപുറപ്പെട്ട വൈദീകന്‍ കൂടിയാണ്.കോളേജില്‍ ഫാ.ഗ്രബിയേല്‍ സ്മാരക ഇന്റോര്‍ സ്‌റ്റേഡിയത്തിന് തുടക്കം കുറിയക്കുകയും കാത്തലിക്ക് സെന്റര്‍ ഇന്റോര്‍ സ്‌റ്റേഡിയത്തിന്റെ നവീകരണം,സിമ്മിംങ്ങ് പൂള്‍,ഇന്റോര്‍ ജംബിംങ്ങ് പീറ്റ് തുടങ്ങി ഓട്ടനവധി പ്രവര്‍ത്തനങ്ങളാണ് ഫാ. ജോയി പീണിക്കപറമ്പിലിന്റെയും പരേതനായ മുന്‍ പ്രിന്‍സിപ്പാള്‍ ജോസ് തെക്കന്റെയും നേതൃത്വത്തില്‍ നടന്നിട്ടുള്ളത്.കായിക രംഗത്തേ ഭാവിയുടെ വാഗ്ദനമായ ഒളിംബിക്‌സ് മെഡല്‍ പ്രതിക്ഷയായ പി യു ചിത്രയെ ഇരിങ്ങാലക്കുട ക്രൈസ്റ്റില്‍ എത്തിച്ചതടക്കം 37 ഓളം ടീമുകളാണ് ക്രൈസ്റ്റ് കോളേജില്‍ വിവിധ ഗെയിംകള്‍ക്കായി പരിശീലനം നടത്തുന്നത്.ഭാവിയിലെ ഒളിംബ്യന്‍ മാരെ സൃഷ്ടിക്കുന്നതിനായി പരിശ്രമിക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ കായികരംഗത്തേ നെടുതൂണിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ അംഗീകാരം മികവിന് ലഭിച്ച അംഗീകാരം തന്നെയാണ്.നാട്ടുമാവുകളുടെ പ്രചാരകനായി 'മാവച്ചന്‍' എറിയപ്പെടു ഫാ.ജോയി 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍നട ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരക്കാലം മുതല്‍ ഒരു ഗോളിന് ഒരുമരം എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. ഈ ഇനത്തില്‍ ആറായിരത്തോളം നാടന്‍ വൃക്ഷങ്ങള്‍ സംസ്ഥാനത്തുടനീളം വച്ചുപിടിപ്പിച്ചു.സി.എം.ഐ സഭയുടെ സ്ഥാപകനായ ചാവറയച്ചന്റെ സ്മരണക്ക് ഒരുവീടിന് ഒരു പ്രിയോര്‍ മാവ് എന്ന പദ്ധതിയും വന്‍ വിജയം ആയി.  കായികമാമാങ്കങ്ങളെ പരിസ്ഥിതിപ്രവര്‍ത്തനം ആക്കിമാറ്റി എന്ന  വ്യത്യസ്തത ശ്രദ്ധേയമാണ.
 
 
View Comments

Other Headlines