ഫ്രഞ്ച് ചലച്ചിത്രം ' Amour ' പ്രദര്‍ശിപ്പിക്കുന്നു
Published :13-Oct-2017
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി  ശനിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ ഫ്രഞ്ച് ചലച്ചിത്രമായ Amour സ്‌ക്രീന്‍ ചെയ്യുന്നു.പരസ്പരം അഗാധമായി തിരിച്ചറിയുന്ന വ്യദ്ധ ദമ്പതികളും പഴയ കാല സംഗീത അദ്ധ്യാപകരുമായ ആനിന്റെയും ജോര്‍ജിന്റെയും ജീവിതമാണ് 127 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള Amour പറയുന്നത്. ജീവിതം ശാന്തമായി നീങ്ങുന്നതിനിടയില്‍ ഒരു നാള്‍ പക്ഷാഘാതത്തിലൂടെ ആന്‍ കിടപ്പിലാകുന്നു.65-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിന് ഉള്‍പ്പെടെ 5 അവാര്‍ഡുകള്‍ നേടിയ ചിത്രം കൂടിയാണ് Amour. പ്രവേശനം സൗജന്യമാണ്.
 
View Comments

Other Headlines