യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികിലെ കുഴി
Published :12-Oct-2017
ഇരിങ്ങാലക്കുട : ഠാണവില്‍ നീതി മെഡിയ്ക്കല്‍ സ്‌റ്റേറിന് മുന്‍വശത്തായാണ് യാത്രക്കാര്‍ക്ക് ഭീഷണിയായി കുഴി രൂപപെട്ടിരിക്കുന്നത്.സ്വകാര്യ ടെലിഫോണ്‍ കമ്പനിക്കാര്‍ കേബിള്‍ വലിക്കുന്നതിനായി കുഴിച്ച കുഴി യഥാവിധം മൂടാതെ ഇട്ടതാണ് ഇപ്പോള്‍ വലിയ ഗര്‍ത്തമായി യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി വൃദ്ധരടകം മൂന്നോളം പേര്‍ കുഴിയില്‍ വീണ് പരിക്ക് പറ്റിയിരുന്നു.കൊടുങ്ങല്ലുര്‍ ബസ് സ്റ്റോപ്പിന് സമിപത്തായതിനാല്‍ യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിനും മറ്റും കുഴി ബുദ്ധിമുട്ടുളവാക്കുന്നുണ്ട്.തന്നെയുമല്ല ഇതിലൂടെ പോകുന്ന വാട്ടര്‍ പെപ്പ് കുഴില്‍ പൊട്ടിയതിനാല്‍ വെള്ളം നിറയുകയും വാഹനങ്ങള്‍ കുഴിയില്‍ വീഴുമ്പോള്‍ ബസ് കാത്ത് നില്‍ക്കുന്നവരുടെ വസ്ത്രങ്ങളിലേയ്ക്ക് ചെളിവെള്ളം തെറിയ്ക്കുന്നതും പതിവ് കാഴ്ച്ചയാണ്.ഇതേ റോഡില്‍ തന്നെ മറ്റ് പലയിടങ്ങളിലും ഇത്തരത്തില്‍ കുഴികള്‍ കേബിള്‍ വലിക്കാനായി കുഴിയെടുത്തത് ഗര്‍ത്തങ്ങളായി മാറിയിട്ടുണ്ട്.എത്രയും വേഗം കുഴികള്‍ അടച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ആവശ്യം.
 
View Comments

Other Headlines