ശാസ്ത്രം ഓടുന്ന വഴിയിലെ കൗതുക ജ്ഞാനവുമായി ടെക് തത്വ സീസണ്‍ 9 വരവായി
Published :12-Oct-2017

ഇരിങ്ങാലക്കുട ; ശാസ്ത്രത്തിന്റെ അതിനൂതന ചിന്താമണ്ഡലത്തിലൂടെ  അറിവിന്റെയും ,തിരിച്ചറിവിന്റെയും അതിലെറെ  അനുഭവത്തിന്റെയും അത്ഭുതലോകം നിങ്ങള്‍ക്കു മുന്‍പില്‍ തുറന്നു കൊണ്ട് ടെക് തത്വ -2017 വന്നെത്തി.വിഷന്‍  ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ജ്യോതിസ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  9-ാമത് മെഗാ ടെക്‌നോളജി എക്‌സിബിഷന്‍ ടെക് തത്വ -2017. ഒക്ടോബര്‍  19 ,20  തിയ്യതികളിലാണ് നടക്കുക. ഇരിങ്ങാലക്കുടയിലെയും  പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്കു വിവര സാങ്കേതിക വിദ്യയുടെയും ഒപ്പം നൂതന മാനേജ്‌മെന്റിന്റെയും പുതുപുത്തന്‍ ആശയങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ടെക് തത്വ എന്ന മെഗാ ടെക്‌നോളജി എക്‌സിബിഷന്‍. വിഷന്‍ ഇരിങ്ങാലക്കുടയുടെ ആശയലോകത്തു പിറവികൊണ്ട ടെക് തത്വ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കുന്ന തൃശൂര്‍ ജില്ലയിലെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ എക്‌സിബിഷനാണു ടെക് തത്വ-2017.ശബ്ദത്തില്‍ നിന്നും, നടത്തത്തില്‍ നിന്നും , പഴങ്ങളില്‍ നിന്നും , സോളാറില്‍ നിന്നും, യൂറിനില്‍ നിന്നും വൈദ്യുതി ഉത്പാദനം തുടങ്ങി ഭക്ഷ്യയോഗ്യമായ ബലൂണ്‍ , കൃത്രിമ മഴ , ആന്തരിക അവയവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ക്യാമറ, നാവുകൊണ്ട് നിയന്ത്രിക്കാവുന്ന വീല്‍ ചെയര്‍, ജലത്തെ ഭൂമിയിലേക്ക് ആഗിരണം  ചെയ്യുന്ന റോഡുകള്‍ ,എ .ടി .എം  ഫ്യൂല്‍  സംവിധാനം ,ബ്രോക്കന്‍ ബ്രിഡ്ജ് ,ഓട്ടോമാറ്റിക് ടോള്‍ ബൂത്ത് , ട്രാഫിക്ക് ബ്ലോക്ക് ഇല്ലാത്ത ബസ്  യാത്ര . എന്നിങ്ങനെ കാലിക  പ്രസക്തിയുള്ള 25 ലധികം അതിസാങ്കേതിക  മാതൃകകള്‍  പ്രദര്‍ശനത്തില്‍  ഉണ്ടാകും .
 ടെക് തത്വ 2017 ന്  ഒക്ടോബര്‍ 12 നു  3 മണിക്കു പതാക ഉയരും നഗരസഭാ  ചെയര്‍പേഴ്‌സണ്‍  നിമ്മ്യ ഷിജു പതാക ഉയര്‍ത്തും വാര്‍ഡ് കൗണ്‍സിലര്‍  പി .വി.ശിവകുമാര്‍  മുഖ്യാതിഥിയായിരിക്കും  . 13 നു  കാലത്തു പത്തുമണിക്ക് പോസ്റ്റര്‍ എക്‌സിബിഷന്‍ ജില്ലാപഞ്ചായത്തു അംഗം  ടി.ജി ശങ്കരനാരായണന്‍  ഉദ്ഘാടനം ചെയ്യും മുന്‍ നാഗരസഭാ ചെയര്‍പേഴ്‌സനും കൗണ്‍സിലറുമായ  സോണിയാഗിരി  മുഖ്യാതിഥിയായിരിക്കും. 14നു നടക്കുന്ന LED നിര്‍മ്മാണപരിശീലനം വാണിജ്യ വ്യവസായകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍സ്മിത ഉദ്ഘാടനം ചെയ്യും. 16 നു  ടെക്‌സാങ്കേതിക, ഐഡിയല്‍  ടെക്‌സോണ്‍,  വിഷന്‍ 2025  അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 17 നു  വിളംബരറാലിയും  ഉണ്ടായിരിക്കും .19 നു  കാലത്തു 9.30 നു  തൃശ്ശൂര്‍ സബ് കളക്ടര്‍  ഡോ. രേണു  രാജ്  IAS പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും .കാത്തലിക് സെന്റര്‍  അഡ്മിനിസ്‌ട്രേറ്ററും  ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ  ഫാ : ജോണ്‍ പാലിയേക്കല്‍ സി എം ഐ അധ്യക്ഷതവഹിക്കും. ഡി വൈ എസ് പി ഫേമസ് വര്‍ഗീസ്  മുഖ്യാതിഥിയായിരിക്കും .20 നു വൈകീട്ടു 4 നു നടക്കുന്ന സമാപനസമ്മേളനത്തിനു  നഗര സഭ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായര്‍ , കാത്തലിക്ക് സെന്റര്‍ ചെയര്‍മാന്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി,സി .ഐ  സുരേഷ്‌കുമാര്‍ എം കെ തുടങ്ങിയവര്‍ പങ്കെടുക്കും
 
View Comments

Other Headlines