വിദ്യാഭ്യാസത്തില്‍ അനുഭവജ്ഞാനം വിലമതിക്കാനാവാത്ത സമ്പത്ത് - ഡോ.വിനയ്‌ഗോയല്‍ ഐ.എ.എസ്.
Published :12-Oct-2017
ഇരിങ്ങാലക്കുട ; ചിട്ടയായ പരിശീലനവും ഉത്തമമായ ജീവിതലക്ഷ്യവും മുന്നില്‍ കണ്ട് കൊണ്ട് രാജ്യത്തിനും സമൂഹത്തിനും നന്മ ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുതില്‍ അസാപ് പരിശീലനം ശ്രദ്ധേയമായ പങ്കുവഹിക്കുതായി ഡോ. വിനയ്‌ഗോയല്‍ ഐ എ എസ് (അസിസ്റ്റന്റ് കളക്ടര്‍, തൃശ്ശൂര്‍) അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കേരളസര്‍ക്കാരിന്റേയുംഉന്നതവിദ്യാഭ്യാസവകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അസാപ് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥിയായിരിക്കേ ധാരാളം പുസ്തകങ്ങള്‍വായിക്കുമായിരുന്നു. പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ് ഡോ. മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷനായിരുന്നു ചടങ്ങില്‍ അസാപ് തൃശ്ശൂര്‍ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീനൈഷാദ്, ഇരിങ്ങാലക്കുട പ്രോഗ്രാം മാനേജര്‍ ഷാനാ അസാപ് ക്രൈസ്റ്റ്‌കോളജ് കോഴ്‌സ് ഡയറക്ടര്‍മാരായ പ്രൊഫ.ഷിന്റോവി.പി., പ്രൊഫ. ജെബിന്‍ ഡേവീസ് തുടങ്ങയവര്‍ സംസാരിച്ചു.അസാപ് പ്രവര്‍ത്തനങ്ങളുടെ വിജയകരമായ നടത്തിപ്പും വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്നനിലവാരവും കണക്കിലെടുത്ത് കേരളഗവമെന്റ് കഴിഞ്ഞ വര്‍ഷങ്ങളിലായി'5-സ്റ്റാര്‍ പദവി' നല്കി അംഗീകരിച്ച കോളേജാണ് ക്രൈസ്റ്റ്‌കോളേജ് ഇരിങ്ങാലക്കുട. ഈ അധ്യയനവര്‍ഷത്തില്‍എയ്ഡഡ് മേഖലയിലുളള അര്‍ഹതപ്പെട്ട 35 പേരുടെ ബാച്ച് ആണ് ഉളളത്. കമ്മ്യൂണിക്കേറ്റിവ്ഇംഗ്ലീഷ്, വ്യക്തിത്വവികസനം, സാങ്കേതിക പരിജ്ഞാനം, നൈപുണ്യവികസനം, ബ്രീട്ടീഷ്‌കൗസിലുമായ സംയുക്തമായിനടത്തുന്ന ആപ്റ്റിസ്‌ടെസ്റ്റ്തുടങ്ങിയവ ഈ പ്രോഗ്രാമിന്റെ പ്രത്യേകതകളാണ്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്കിങ്ങ് സെക്ടറില്‍ ഇന്റേഷിപ്പ്‌ചെയ്യാനും, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയവരുമായി ആശയവിനിമയം നടത്തുവാനും ഈ പ്രോഗ്രാം വഴി സാധിക്കുന്നു.
 
View Comments

Other Headlines