നഗരസഭ കേരളോത്സവം : ഫിനിക്‌സ് ക്ലബിന് ഓവറോള്‍
Published :12-Oct-2017
ഇരിങ്ങാലക്കുട ; നഗരസഭ കേരളോത്സവത്തില്‍ കാട്ടുങ്ങച്ചിറ ഫിനിക്‌സ് സ്‌പോര്‍ട്‌സ് ക്ലബിന് ഓവറോള്‍ കീരിടം.കുഴിക്കാട്ടുക്കോളം പ്രദീപം ക്ലബ് രണ്ടാം സ്ഥാനവും ആസാദ് റോഡ് വിസ്ഡം ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനം നഗരസഭാധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ പി എ അബ്ദുള്‍ ബഷീര്‍,വി സി വര്‍ഗ്ഗീസ്,വല്‍സല ശശി,സെക്രട്ടറി ഒ എന്‍ അജിത്ത് കുമാര്‍,യൂത്ത് കോഡിനേറ്റര്‍ പ്രവീണ്‍ ഞാറ്റുവെട്ടി എന്നിവര്‍ സംസാരിച്ചു.
 
View Comments

Other Headlines