ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു
Published :12-Oct-2017
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു.പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കമറുദ്ദീന്‍ വലിയകത്ത്, പി.വി.കുമാരന്‍, വനജ ജയന്‍, അംഗങ്ങളായ രാജന്‍ കരവട്ട്, അംബുജ രാജന്‍, മല്ലിക ചാത്തുക്കുട്ടി, മിനി സത്യന്‍, ഷംല അസീസ്, കെ.എ.ജയശ്രി, കെ.എ. മനോഹരന്‍, എച്ച്‌സി ഇ.സുരേഷ്, ജിഇഒ ടി.വി.ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.പറപ്പൂക്കര, മുരിയാട്, കാറളം, കാട്ടൂര്‍ പഞ്ചായത്തു കളിലെ കേരളോത്സവ വിജയികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ക്രൈസ്റ്റ് കോളജ് സ്റ്റേഡിയം, ക്രൈസ്റ്റ് കോളജ് ഫുട്‌ബോള്‍, വോളിബോള്‍ ഗ്രൗണ്ടുകള്‍, അക്വാട്ടിക് സ്റ്റേഡിയം, വെള്ളാനി ഷട്ടില്‍ സ്റ്റേഡിയം, ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
 
View Comments

Other Headlines