മെറിറ്റ് ഡേ നടത്തി
Published :12-Oct-2017
ഇരിങ്ങാലക്കുട ; ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മെറിറ്റ് ഡേ പ്രശസ്ത ചെറുകഥാകൃത്ത് അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.ബി.രാജു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്.എസ്.സി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍, കൗണ്‍സിലര്‍ സോണിയ ഗിരി എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ടി.വി.രമണി, വി.എച്ച്.എസ്.സി.പ്രിന്‍സിപ്പല്‍ കെ.ആര്‍.ഹേന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം. പ്യാരിജ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി.എച്.അബ്ദുള്‍ ഹഖ് നന്ദിയും പറഞ്ഞു.
 
View Comments

Other Headlines