ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂളിന് വിജയ കീരിടം
Published :12-Oct-2017
ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ വച്ച് നടന്ന ഇരിങ്ങാലക്കുട സബ്ജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്രപ്രവര്‍ത്തിപരിചയമേളയില്‍ ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ എല്‍ പി സ്‌കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി.ശാസ്ത്രമേളയിലും,സാമൂഹ്യശാസ്ത്രമേളയിലും ഓവറോള്‍ ഒന്നാം സ്ഥാനവും ഗിത മേളയിലും പ്രവര്‍ത്തിപരിചയ മേളയിലും ഓവറോള്‍ രണ്ടാം സ്ഥാനും കരസ്ഥമാക്കി കൊണ്ടാണ് ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂള്‍ ഉന്നതവിജയം കരസ്ഥമാക്കിയത്.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനജ ജയനില്‍ നിന്ന് ഹെഡ്മിസ്ട്രസ് സി.ജീസ്‌റോസ് സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
 
View Comments

Other Headlines