ഗ്രാമജാലകം' പ്രകാശനം ചെയ്തു
Published :12-Oct-2017
കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സാംസ്‌കാരിക പ്രസിദ്ധീകരണമായ 'ഗ്രാമജാലക'ത്തിന്റെ പുതിയ ലക്കം പ്രശസ്ത കഥാകൃത്ത് അശോകന്‍ ചെരുവില്‍ പ്രകാശനം ചെയ്തു. നടവരമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ നസീറുദ്ദീന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.എഡിറ്റര്‍ തുമ്പൂര്‍ ലോഹിദാക്ഷന്‍ ആമുഖ പ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ് പുല്ലൂക്കര സംസാരിച്ചു. ലാലു വട്ടപ്പറമ്പില്‍ സ്വാഗതവും കുടുപ്പശ്ശേരി ഗ.വ യു.പി.സ്‌കൂള്‍ പ്രധാനാധ്യാപിക സ്റ്റെല്ല മരിയ നന്ദിയും പറഞ്ഞു.
 
View Comments

Other Headlines