ഏഴര ഇരുട്ടു ചൊല്ലി പെണ്‍കുട്ടി ദിനാചരണം.
Published :11-Oct-2017
നടവരമ്പ്  ; ഗവ .മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അന്തര്‍ദേശീയ പെണ്‍കുട്ടി ദിനം ആചരിച്ചു .പ്രീപ്രൈമറി ക്ലാസ്സുകളിലെ പെണ്‍കുരുന്നുകള്‍ക്ക് ബലൂണ്‍ .മിട്ടായി വിതരണം നടത്തി  പ്രിന്‍സിപ്പല്‍ എം .നാസറുദീന്‍ ഉത്ഘാടനം ചെയ്തു .കൊല്ലം  ജില്ലയില്‍ പീഡീപ്പിക്കപ്പെട്ടു കൊലചെയ്യപെട്ട ബാലികയെ  അനുസ്മരിചു കൊണ്ട് റഫീക് അഹമ്മദ്  ഏഴുതിയ ഏഴര ഇരുട്ട് എന്ന കവിത ആശ്രിന്‍ ആലപിച്ചു .പെണ്‍കുട്ടികളുടെ സുരക്ഷിതത്വം .വിദ്യാഭ്യാസം സമത്വം  നീതി എന്നിവ ഉയര്‍ത്തി പിടിക്കുന്ന പോസ്റ്ററുകള്‍ സ്‌കൗട്ട് ഗൈഡ് യൂണിറ്റു വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു .ഗൈഡ് ക്യാപ്റ്റന്‍ സി ബി ഷക്കീല നേതൃത്വം  നല്‍കി .അദ്ധ്യാപികമാരായ രാജേശ്വരി ഷാനി,ഷാഹിദ,ഷീലഎന്നിവര്‍ സംസാരിച്ചു
 
View Comments

Other Headlines