സൈബര്‍ ലോകത്തേ ചതികുഴികളില്‍ കുട്ടികള്‍ അടിമപെടാതിരിക്കാന്‍ രക്ഷിതാക്കളുടെ ശ്രദ്ധ അത്യാവശ്യം ; സബ്ബ് ജഡ്ജ് മുജീബ് റഹ്മാന്‍
Published :11-Oct-2017

ഇരിങ്ങാലക്കുട : സൈബര്‍ ലോകത്തേ ചതികുഴികളില്‍ കുട്ടികള്‍ അടിമപെടാതിരിക്കാന്‍ രക്ഷിതാക്കളുടെ ശ്രദ്ധ അത്യാവശ്യമാണെന്ന് ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വിസ് അതോററ്റി സബ്ബ് ജഡ്ജ്  മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു.പുതുതലമുറയില്‍ നടക്കുന്ന ക്രൈമുകളില്‍ 90 ശതമാനവും സൈബര്‍ ക്രൈമുകള്‍ ആണെന്നും അത്‌കൊണ്ട് തന്നെ കുട്ടികള്‍ ബ്ലുവെയില്‍ പോലുള്ള ഗെയിംമുകളിലും മറ്റും അടിമപെടാതിരിക്കാന്‍ രക്ഷിതാക്കളുടെ പരിരക്ഷണം ആവശ്യമാണെന്നും അദേഹം പറഞ്ഞു ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ടെക് തത്വ മെഗാ എക്‌സിബിഷന്റെ ഭാഗമായി വിഷന്‍ ഇരിങ്ങാലക്കുടയുടെയും ജനമൈത്രി പേലിസിന്റെയും ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വിസ് അതോററ്റിയുടെയും സഹകരണത്തോടെ നടത്തിയ സൈബര്‍ ക്രൈം സെമിനാര്‍ ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എ എം വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജ്യോതിസ് കോളേജ് ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി.ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്‍,ബിജു പൗലോസ്,ഹുസൈന്‍ എം എ,പ്രസിത ടി എസ് തുടങ്ങിയവര്‍ സംസാരിച്ചു.
 
View Comments

Other Headlines