ഇരിങ്ങാലക്കുടയിലെ അനധികൃത അറവ് തടയാന്‍ ഹൈകോടതി കമ്മിഷനെ നിയമിച്ചു.
Published :10-Oct-2017

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അറവ്ശാല പ്രവര്‍ത്തനരഹിതമായിട്ട് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു.നഗരത്തിലെ കശാപ് ശാലകളില്‍ ഇപ്പോള്‍ നടക്കുന്നത് അനധികൃത അറവുകള്‍ മാത്രം.ഇതിനെതിരെ മുന്‍ കൗണ്‍സിലറായ ടി കെ ഷാജുട്ടനും മോഹനന്‍ കുണ്ടുര്‍ എന്നിവര്‍ ഹൈകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വ.ധനില്‍ കെ കെ,അഡ്വ.രാജേഷ് എം എസ് എന്നിവരെ കമ്മിഷനായി നിയമിച്ചത്.ചെവ്വാഴ്ച്ച കമ്മിഷന്‍ ഇരിങ്ങാലക്കുടയിലെ മാംസവില്‍പനശാലകളും അറവ്ശാലയും സന്ദര്‍ശിച്ചു.അറവ്ശാലകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ സ്വകാര്യ സ്ഥലങ്ങളിലാണ് അറവ് നടത്തുന്നതെന്നും മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലങ്ങള്‍ ഇല്ലെന്നും മൃഗഡോക്ടറുടെ മേല്‍നോട്ടമില്ലാതെ അറവ് നടത്തുന്നതിനാല്‍ ജനങ്ങള്‍ക്ക് മാംസം വാങ്ങാന്‍ വിമുഖതയുണ്ടെന്നും എത്രയും വേഗം അറവ്ശാല പ്രവര്‍ത്തനം ആരംഭിക്കണമെന്നും വ്യാപാരികള്‍ പരാതി പറഞ്ഞു.നഗരസഭ ആരോഗ്യവിഭാഗത്തിന്റെ കിഴിലുള്ള അറവ്ശാലയില്‍ നിന്നും മികച്ച വരുമാനം നഗരസഭയ്ക്ക് ലഭിച്ചിരുന്നു.എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറവ്ശാലയിലെ മാലിന്യ സംഭരണി പൊട്ടുകയും മാലിന്യം പുറത്തേയ്ക്ക് ഒഴുകുകയും ചെയ്തു.മാലിന്യം സമിപ വീടുകളിലെ പറമ്പുകളില്‍ എത്തിയതോടെ നാട്ടുക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും തുടര്‍ന്ന് നഗരസഭ അറവ്ശാല താല്‍കാലികമായി പൂട്ടുകയുമായിരുന്നു.അറവ്ശാല തുറക്കുന്നതിനെതിരെ പരിസരവാസികള്‍ ഹൈകോടതിയെ സമിപിക്കുകയും പൊലുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദേശം നടപ്പിലാക്കി അറവ്ശാല പുനര്‍നിര്‍മ്മിക്കണമെന്നായിരുന്നു കോടതിയുടെയും ഓംബുട്‌സ്മാന്റെയും ഉത്തരവ്.ഇതിനിടെ വ്യാപാരികള്‍ ജനപ്രതിനിധികളെ സമിപിക്കുകയും അന്നത്തെ ഭരണസമിതിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ ശാലയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും പ്ലാന്റ് വൃത്തിയാക്കുന്നതിനുമായി വ്യാപരികളില്‍ നിന്നും രണ്ട് ലക്ഷം കൈപറ്റിയതായി ആരോപണം ഉണ്ടായിരുന്നു.എല്ലാ ബജറ്റിലും അറവ്ശാലയ്ക്കായി തുക മാറ്റി വെയ്ക്കുമെങ്കില്ലും ഇത് വരെയും അറവ്ശാലയുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചിട്ടില്ല എന്ന് മാത്രമല്ല കെട്ടിടം കാട് കയറി ഉപയോഗ്യശൂന്യമായി കൊണ്ടിരിക്കുകയുമാണ്.
 
View Comments

Other Headlines