പ്രതിഫലം ഇച്ഛിക്കാത്ത കര്‍മ്മത്തിനേ മൂല്യം ഉള്ളു : ഫാ ഡേവീസ് ചിറമ്മേല്‍
Published :09-Oct-2017
ഇരിങ്ങാലക്കുട ; പ്രതിഫലം ഇച്ഛിക്കാത്ത ചെയ്യുന്ന കര്‍മ്മത്തിനേ മൂല്യം ഉള്ളുവെന്നും സ്വന്തം സുഖത്തിലുപരി മറ്റുളളവര്‍ക്കായി ജീവിക്കുന്നവനേ യഥാര്‍ത്ഥ മനുഷ്യന്‍ ആകുന്നുവെന്നും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മേല്‍ അഭിപ്രായപ്പെട്ടു.കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗമായ രണ്ട് ഡയാലിസിസ് മെഷിനുകള്‍ പുല്ലൂര്‍ മിഷന്‍ ആശുപത്രിയിലേയ്ക്ക് സംഭാവന ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ഏകദേശം 12 ലക്ഷം രൂപയോളം  വരുന്ന ഡയാലിസിസ് മെഷീനുകള്‍ പുല്ലൂര്‍ മിഷന്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലാണ് സഥാപിക്കുന്നത്.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍, ഫാ.ജോണ്‍ പാലിയേക്കര,കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചാപ്റ്റര്‍ ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി,ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി.ലിയ തോമസ്,വാര്‍ഡ് അംഗം തോമസ് തൊകലത്ത്, KFI CEO തോമസ് ജോസഫ്,ഡോ.എ.ഹരീന്ദ്രനാഥ്,ഇ പി ജനാര്‍ദ്ധനന്‍ എന്നിവര്‍ സംസാരിച്ചു.
 
View Comments

Other Headlines